റാം C/O ആനന്ദി , അതൊരു വലിയ ട്രെൻഡ് ആയിരുന്നു കഴിഞ്ഞ കുറെയേറെ മാസങ്ങൾ. വീട്ടിൽ അത് വാങ്ങി വെച്ചുവെങ്കിലും, ഞാനതു വായിച്ചിരുന്നില്ല. വീണ്ടും ഒരു പുസ്തകമേളം, എല്ലാ വർഷത്തെയും പോലെ ബഹ്റൈനിൽ. ചെറിയ കലകളുടെ സമയം കഴിഞ്ഞു, എല്ലാവരും ഏതാണ്ട് കസേരകൾ ഒഴിഞ്ഞു പോകുമ്പോളാണ്, അഖിൽ പി ധർമജൻ എന്ന നവ പ്രതിഭ നമ്മുടെ മുന്നിലേക്ക് വരുന്നത്, മുപ്പത്തിയൊന്നു വയസ്സുള്ള ആ കലാകാരനെ പരിചയപ്പെടുത്തന്നത് മുതൽ, സത്യത്തിൽ, പോകാനൊരുങ്ങിയ നമ്മളെ പിടിച്ചിരുത്തി. പതിനേഴാം വയസ്സിൽ എഴുതിയ നോവൽ, പ്രസിദ്ധീകരിക്കാൻ ഓടിയ ഓട്ടം, അല്ല ആ നിശ്ചയ ദാർഢ്യമായിരുന്നു അഖിൽ നമ്മോടു പങ്കു വെച്ച ആ കലാ ജീവിതം. മെർക്കുറി ഐലൻഡും , ഓജോ ബോർഡും കടന്നു 2018 എന്ന അതി ഗംഭീര സിനിമയുടെ സ്ക്രിപ്റ്റും അദ്ദേഹം സ്വന്തമാക്കി. ഒരു പക്ഷെ നേരിട്ട് കേട്ടാൽ, കണ്ണുകൾ അല്പം നനയാതെ എഴുന്നേൽക്കാൻ സാധിക്കില്ല. കഥകൾക്കും നോവലുകൾക്കും ഒരു അനുപമമായ രീതി വേണമെന്നതാണ് മറ്റൊരു പ്രേത്യേകത. സദസ്സിന്റെ വലിപ്പത്തിലും അപ്പുറം അഖിലിന്റെ മനസ്സിന്റെ വലുപ്പവും, ഉറച്ച തീരുമാനത്തിന്റെ ആഴവുമായിരുന്നു അവിടുത്തെ കയ്യടികളിൽ മുഴങ്ങി കേട്ടത്. ഒരു കലാകാരന്റെ ജീവിത...