അവർ അരങ്ങത്തേക്ക് വന്നപ്പോ, ഒരു ചെറിയ കഥയുടെ പശ്ചാത്തലത്തിൽ, കുട്ടികളുടെ ഒരു കലാവിഷ്കാരം, അതിനപ്പുറത്തേക്കുള്ള മായിക ലോകം ചിന്തയിൽ വന്നതേയില്ല.
ഒരമ്മയും മകനും തെയ്യം കാത്തു നിക്കുന്ന രംഗം, പക്ഷെ അതൊരു പൂതപ്പാട്ട് ആയിരുന്നു! കലകളൊക്കെ ആസ്വദിക്കുമെങ്കിലും, എല്ലാത്തിന്റെയും ആഴത്തിലുള്ള അറിവൊന്നും ഇല്ലായിരുന്നു. അവൻ അമ്മയോട് സംശയങ്ങൾ ചോദിക്കുന്നു. അമ്മ അവനു പൂതപ്പാട്ടിന്റെ ഒരു ചരിത്രം പറയുന്നു. അതാണ് പിന്നീട് അരങ്ങിൽ ആവിഷ്കരിക്കപ്പെട്ടതു. അതൊരു കലാമഴപ്പെയ്ത്തായി അനുഭവപ്പെട്ടു. പശ്ചാത്തല മികവിൽ ചെറിയ പിഴവുകൾ തോന്നിയെങ്കിലും, ആ കഥ പറച്ചിൽ, ഇടശ്ശേരിയുടെ പൂതപ്പാട്ടു ഓർമകളിൽ നിന്നും ആവാഹിച്ചെടുത്തു മുന്നിൽ അനുഭവിപ്പിക്കുന്നതായിരുന്നു. ഉണ്ണി കാട്ടിനരികിൽ എത്തുന്നതും, പൂതം വാത്സല്യത്തോടെ ഉണ്ണിയുടെ കൂടെ കൂടുന്നതും, കളിക്കുന്നതും ഭയത്തിന്റെ മുനയൊടിച്ചു. പക്ഷെ മകനെ തേടിയെത്തിയ നങ്ങേലിയെ പേടിപ്പിക്കുന്ന പൂതത്തിന്റെ ഉഗ്രരൂപം അരങ്ങു തകർത്തു. അമ്മയുടെ സ്നേഹത്തിന്റെ മുന്നിൽ പൂതം പകച്ചു തോൽക്കുന്നതും, അമ്മയുടെ വിശാല ഹൃദയത്തിന് മുന്നിൽ വരം കിട്ടുന്നതും ഏറെ ഹൃദ്യമായി അനുഭവപ്പെട്ടു. കുളിരു കോരും ചുവടകളും, പശ്ചാത്തല സംഗീതവും മികവുറ്റതായിരുന്നു. പക്ഷെ അമ്മയുടെ കരുതൽ ഒരിക്കൽ കൂടി പൂതത്തിനെ തോൽപ്പിച്ചു, എല്ലാ മകര കൊയ്ത്തിനും ഉണ്ണിയെ കാണാൻ എത്താൻ അനുവദിച്ചെങ്കിലും, 'ഉണ്ണി'യെ കണ്ടെത്തുന്നതിൽ അവൾ പരാജയപ്പെടുന്നു, കാരണം 'നങ്ങേലി' അവർ എവിടെയാണ് താമസിക്കുന്നതെന്ന് അവളോട് പറഞ്ഞില്ലത്രെ.
(അനുഭവങ്ങൾ 2024 BKS)
റാം C/O ആനന്ദി , അതൊരു വലിയ ട്രെൻഡ് ആയിരുന്നു കഴിഞ്ഞ കുറെയേറെ മാസങ്ങൾ. വീട്ടിൽ അത് വാങ്ങി വെച്ചുവെങ്കിലും, ഞാനതു വായിച്ചിരുന്നില്ല. വീണ്ടും ഒരു പുസ്തകമേളം, എല്ലാ വർഷത്തെയും പോലെ ബഹ്റൈനിൽ. ചെറിയ കലകളുടെ സമയം കഴിഞ്ഞു, എല്ലാവരും ഏതാണ്ട് കസേരകൾ ഒഴിഞ്ഞു പോകുമ്പോളാണ്, അഖിൽ പി ധർമജൻ എന്ന നവ പ്രതിഭ നമ്മുടെ മുന്നിലേക്ക് വരുന്നത്, മുപ്പത്തിയൊന്നു വയസ്സുള്ള ആ കലാകാരനെ പരിചയപ്പെടുത്തന്നത് മുതൽ, സത്യത്തിൽ, പോകാനൊരുങ്ങിയ നമ്മളെ പിടിച്ചിരുത്തി. പതിനേഴാം വയസ്സിൽ എഴുതിയ നോവൽ, പ്രസിദ്ധീകരിക്കാൻ ഓടിയ ഓട്ടം, അല്ല ആ നിശ്ചയ ദാർഢ്യമായിരുന്നു അഖിൽ നമ്മോടു പങ്കു വെച്ച ആ കലാ ജീവിതം. മെർക്കുറി ഐലൻഡും , ഓജോ ബോർഡും കടന്നു 2018 എന്ന അതി ഗംഭീര സിനിമയുടെ സ്ക്രിപ്റ്റും അദ്ദേഹം സ്വന്തമാക്കി. ഒരു പക്ഷെ നേരിട്ട് കേട്ടാൽ, കണ്ണുകൾ അല്പം നനയാതെ എഴുന്നേൽക്കാൻ സാധിക്കില്ല. കഥകൾക്കും നോവലുകൾക്കും ഒരു അനുപമമായ രീതി വേണമെന്നതാണ് മറ്റൊരു പ്രേത്യേകത. സദസ്സിന്റെ വലിപ്പത്തിലും അപ്പുറം അഖിലിന്റെ മനസ്സിന്റെ വലുപ്പവും, ഉറച്ച തീരുമാനത്തിന്റെ ആഴവുമായിരുന്നു അവിടുത്തെ കയ്യടികളിൽ മുഴങ്ങി കേട്ടത്. ഒരു കലാകാരന്റെ ജീവിത...
Comments
Post a Comment