Skip to main content

യാത്ര

വോയേജർ സൗരയൂഥവും കടന്നു പോയിരിക്കുന്നു, ശാസ്ത്രം ഒന്നിലധികം പ്രാപഞ്ചിക വിസ്മയങ്ങൾ കണ്ടെത്തുന്നു. മനുഷ്യൻ ഇപ്പോഴും അവന്റെ കുടുസ്സായ, ഇടുങ്ങിയ മനസ്സിൽ നിന്നും പുറത്തു വന്നിട്ടില്ലെന്ന് തോന്നുന്നു. അരാജകത്വത്തിന്റെ സ്വാതന്ത്ര്യവും മൂല്യവത്തായ ജീവിതത്തിന്റെ വേരുകൾ അറുത്തും എന്തോ നേടുന്നതുമാണ് അവന്റെ ജീവിത ലക്ഷ്യമെന്ന് തോന്നി പോകും കാലത്തിന്റെ ഒച്ചപ്പാടുകൾ കേട്ടാൽ.

പക്ഷേ!! വിസ്മയങ്ങളാണ് എവിടേയും, അവൻ തന്നെയും.

ഏറ്റവും ബലഹീനനായ മനുഷ്യൻ കഥകൾ പറഞ്ഞും വായിച്ചും ആനയുടെയും സിംഹത്തിൻ്റെയും ഒന്നും ശക്തിയില്ലാതെ അവറ്റകളെയും ഭൂമിയെയും ഇപ്പോള് അതിനും അപ്പുറത്തേക്കും അവൻ്റെ അധിനിവേശം നടത്തിയിരിക്കുന്നു. ഈ കഥകളെ അവൻ ഓരോ പ്രദേശത്തും ഓരോ സമൂഹത്തിലും കൂട്ടിയും കുറച്ചും പറഞ്ഞു അവൻ്റെ അടിമകളും ആക്കുന്നു.

അവൻ കുത്തും കോമയും ഇട്ടാൽ അതിനനുസരിച്ച് കൊല്ലാനും കൊല്ലപ്പെടാനും അത്ര എളുപ്പമുള്ള ഒരു അധീശത്വം.

ചുരുക്കത്തിൽ ശക്തിയെന്നത് വാക്കുകളും അതിൻ്റെ താളവുമാണ്. വായനയുടെ അനന്ത വിഹായസ്സിൽ നമുക്ക് നമ്മുടെ ബലഹീനതയും ശക്തിയും ഒപ്പം നമ്മുടെ വെറുപ്പും ആർദ്രതയും ഒക്കെ വായിച്ചെടുക്കാൻ കഴിയും. പക്ഷേ അതിൻ്റെ ആഴങ്ങളിൽ മനുഷ്യത്വത്തിൻ്റെ അമൂല്യ ഗുണങ്ങൾ ചാലിച്ചെടുത്തില്ലെങ്കിൽ സ്വന്തത്തെ ഒരിക്കലും തിരിച്ചറിയാൻ സാധിക്കില്ല.




Comments

Popular posts from this blog

പുറംചട്ട നോക്കി ഒരു പുസ്തകത്തെയും വിലയിരുത്തരുത്!!

 നോവലോ കഥകളോ ഒക്കെ നമ്മളെ എന്തിൽ നിന്നോ മോചിപ്പിക്കുന്നു, നമ്മിൽ നിന്ന് തന്നെ...!! ഒരു പാട് കാണാത്ത വാതിലുകൾ ഉള്ള എന്നാൽ എന്തിനോ വേണ്ടി അലയുന്ന ഒരാവസ്ഥയാണോ ജീവിതം? ഞാൻ ആരാണ്? എന്താണ് എന്നിൽ നിന്നും മറ്റുള്ളവർ കാണുന്നതും,  നമ്മൾ ഉണ്ടാക്കുന്ന ധാരണകളുടെ വേലിക്കെട്ടുകൾ പൊട്ടിച്ചു യാഥാർഥ്യത്തിന്റെ കനലുകളിലേക്കു നമ്മെ കൊണ്ട് പോകാൻ പറ്റുന്ന മാന്ത്രിക വ്യക്തിത്വം ഒന്നുമില്ല എനിക്ക്. ലോകം എന്നെ നോക്കുമ്പോൾ, അവർ ആരെയാണ് കാണുന്നത്? ഒരു സഹായി? ഒരു ടെക്കി? ഒരു വിരസനായ വ്യക്തി? ഒരു ഉപയോഗശൂന്യനായ വ്യക്തി? ഒരു അച്ഛനോ? ഒരു ഭർത്താവോ? ഒരു മകനോ? ഒരു തൊഴിലാളിയോ? ഒരു സുഹൃത്തോ? ഒരു ദേഷ്യക്കാരനോ? ഒരു സോഷ്യലിസ്റ്റ്! മതത്തിൻ്റെ അടിമ? അതോ തനിക്കായി സമയം കണ്ടെത്താൻ കഴിയാത്ത ഒരാളെയോ? തിരക്കിൽ നിന്നും തിരക്കിലേക്ക് മാത്രം പോകുന്ന ഒരു പ്രവാസി? വാസ്തവത്തിൽ, ഞാൻ എപ്പോഴും വഹിക്കുന്ന വേദന മറക്കാൻ സഹായിക്കുന്ന എന്തോ ഒന്നിൽ - എന്തിനോടെങ്കിലും - എന്നെത്തന്നെ തിരക്കിലാക്കാൻ ശ്രമിക്കുകയാണ്. ഇപ്പോൾ കണ്ണുനീർ ഇല്ല. എനിക്ക് ഇത് ആരോടും വിശദീകരിക്കാൻ കഴിയില്ല. ഒരുപക്ഷേ എന്റെ മുൻകാല തെറ്റുകൾക്കുള്ള ശിക്ഷ ഞാൻ നിശബ്ദമായി തൂക...

ഫ്രീഡം

നാടിനൊപ്പം നിന്നാൽ തീവ്രവാദിയും, കാടിനൊപ്പം നിന്നാൽ മാവോയിസ്റ്റും ആകുന്ന കാലത്ത്, നിലപാട് കൊണ്ടും ജീവിതം കൊണ്ടും ലഹരി പിടിപ്പിക്കുന്ന കുറെ മനുഷ്യരും ജീവിതങ്ങളും... ലിജീഷിൻ്റെ കഞ്ചാവ് തരുന്ന ലഹരിയും, അതു പുതുതായി പരു വപ്പെടുത്തുന്ന വികാരങ്ങളും വേറൊരു മണ്ഡലത്തിലാണ് നമ്മെ കൊണ്ടെത്തിക്കുന്നത്.

മനുഷ്യത്വത്തിന്റെ പത്തു രൂപ

 ഗുരുഗ്രാമത്തെയെയും ഡൽഹിയെയും  വെറുക്കാനുള്ള കാരണങ്ങൾ ആയിരുന്നു കൂടുതലും. ഇവിടുത്തെ തിരക്കുകൾ, വണ്ടിയുടെ ഹോൺ ശബ്ദം, ഒട്ടും കരുണയില്ലാതെ മുറുക്കി തുപ്പുന്നവർ, പ്രേതെയ്കിച്ചു ആരോടും ചിരിക്കാത്തവർ, അതിനുമപ്പുറം ജാതീയത കണ്ണിലും തലയിലും മുഖത്തും വാരി വിതറി നടക്കുന്നവർ. കോർപ്പറേറ്റ് മൂല്യങ്ങൾ , അഥവാ corporate values എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഒരു സംസ്കാരം. സത്യത്തിൽ എഴുതി വെച്ചിരിക്കുന്നവ ഒരിക്കലും പ്രതിഫലിക്കില്ലെന്ന് എല്ലാവര്ക്കും അറിയാം. സാമൂഹിക, മാനുഷിക, സാന്മാർഗിക മൂല്യങ്ങൾ ആണ് എവിടെയും വേണ്ടത്. ഒരു ദാക്ഷണ്യവും കാണിക്കാത്തവർ എന്ന് തന്നെയാണ് അതിന്റെയൊക്കെ ആകെത്തുക. മീറ്റിംഗുകളിലെ ചിരിയും വാക്കുകളും എത്ര മാത്രം  ഹൃദയത്തിൽ തട്ടിയാണ് എന്നത്  ആർക്കുമറിയില്ല. Actually intention matters!! പലപ്പോഴും തോന്നാറുണ്ട്, ഓരോ ചിരിയിലും ഹൃദയം തുളയ്ക്കുന്ന വെടിയുണ്ടകളോ മൂർച്ചയേറിയ വാൾ മുനയൊ ഉണ്ടെന്നു. അത്യാവശ്യം നല്ല യാത്രയും തിരക്കുമാണ് ജോലിയുള്ള ഓരോ ദിവസവും, അതിപ്പോ വീട്ടിൽ നിന്നുമാണ് ജോലി ചെയ്യുന്നതെങ്കിലും. നമുക്ക് സ്വന്തമായി, അത് മാറ്റിയെടുക്കാൻ സാധിക്കും, പക്ഷെ നമ്മുടെ ഉള്ളിലെ ...