Skip to main content

Posts

അഖിലിന്റെ എഴുത്തോട്ടം

 റാം  C/O ആനന്ദി , അതൊരു വലിയ ട്രെൻഡ് ആയിരുന്നു കഴിഞ്ഞ കുറെയേറെ മാസങ്ങൾ. വീട്ടിൽ അത് വാങ്ങി വെച്ചുവെങ്കിലും, ഞാനതു വായിച്ചിരുന്നില്ല. വീണ്ടും ഒരു പുസ്തകമേളം, എല്ലാ വർഷത്തെയും പോലെ ബഹ്റൈനിൽ. ചെറിയ കലകളുടെ സമയം കഴിഞ്ഞു, എല്ലാവരും ഏതാണ്ട് കസേരകൾ ഒഴിഞ്ഞു പോകുമ്പോളാണ്, അഖിൽ പി ധർമജൻ എന്ന നവ പ്രതിഭ നമ്മുടെ മുന്നിലേക്ക് വരുന്നത്, മുപ്പത്തിയൊന്നു വയസ്സുള്ള ആ കലാകാരനെ  പരിചയപ്പെടുത്തന്നത് മുതൽ, സത്യത്തിൽ, പോകാനൊരുങ്ങിയ നമ്മളെ പിടിച്ചിരുത്തി. പതിനേഴാം വയസ്സിൽ എഴുതിയ നോവൽ, പ്രസിദ്ധീകരിക്കാൻ ഓടിയ ഓട്ടം, അല്ല ആ നിശ്ചയ ദാർഢ്യമായിരുന്നു അഖിൽ നമ്മോടു പങ്കു വെച്ച ആ കലാ ജീവിതം. മെർക്കുറി ഐലൻഡും , ഓജോ ബോർഡും കടന്നു 2018  എന്ന അതി ഗംഭീര സിനിമയുടെ സ്ക്രിപ്റ്റും അദ്ദേഹം സ്വന്തമാക്കി. ഒരു പക്ഷെ നേരിട്ട് കേട്ടാൽ, കണ്ണുകൾ അല്പം നനയാതെ എഴുന്നേൽക്കാൻ സാധിക്കില്ല. കഥകൾക്കും നോവലുകൾക്കും ഒരു അനുപമമായ രീതി വേണമെന്നതാണ് മറ്റൊരു പ്രേത്യേകത. സദസ്സിന്റെ വലിപ്പത്തിലും അപ്പുറം അഖിലിന്റെ മനസ്സിന്റെ വലുപ്പവും, ഉറച്ച തീരുമാനത്തിന്റെ ആഴവുമായിരുന്നു അവിടുത്തെ കയ്യടികളിൽ മുഴങ്ങി കേട്ടത്. ഒരു കലാകാരന്റെ ജീവിത...

നങ്ങേലിയും പൂതവും ഉണ്ണിയും

 അവർ അരങ്ങത്തേക്ക് വന്നപ്പോ, ഒരു ചെറിയ കഥയുടെ പശ്ചാത്തലത്തിൽ, കുട്ടികളുടെ ഒരു കലാവിഷ്കാരം, അതിനപ്പുറത്തേക്കുള്ള മായിക ലോകം ചിന്തയിൽ വന്നതേയില്ല. ഒരമ്മയും മകനും തെയ്യം കാത്തു നിക്കുന്ന രംഗം, പക്ഷെ അതൊരു പൂതപ്പാട്ട് ആയിരുന്നു! കലകളൊക്കെ ആസ്വദിക്കുമെങ്കിലും, എല്ലാത്തിന്റെയും ആഴത്തിലുള്ള അറിവൊന്നും ഇല്ലായിരുന്നു. അവൻ അമ്മയോട് സംശയങ്ങൾ ചോദിക്കുന്നു. അമ്മ അവനു പൂതപ്പാട്ടിന്റെ ഒരു ചരിത്രം പറയുന്നു. അതാണ് പിന്നീട് അരങ്ങിൽ ആവിഷ്കരിക്കപ്പെട്ടതു. അതൊരു കലാമഴപ്പെയ്ത്തായി അനുഭവപ്പെട്ടു. പശ്ചാത്തല മികവിൽ ചെറിയ പിഴവുകൾ തോന്നിയെങ്കിലും, ആ കഥ  പറച്ചിൽ, ഇടശ്ശേരിയുടെ പൂതപ്പാട്ടു ഓർമകളിൽ നിന്നും ആവാഹിച്ചെടുത്തു മുന്നിൽ അനുഭവിപ്പിക്കുന്നതായിരുന്നു. ഉണ്ണി കാട്ടിനരികിൽ എത്തുന്നതും, പൂതം വാത്സല്യത്തോടെ ഉണ്ണിയുടെ കൂടെ കൂടുന്നതും, കളിക്കുന്നതും ഭയത്തിന്റെ മുനയൊടിച്ചു. പക്ഷെ മകനെ തേടിയെത്തിയ നങ്ങേലിയെ പേടിപ്പിക്കുന്ന പൂതത്തിന്റെ ഉഗ്രരൂപം അരങ്ങു തകർത്തു. അമ്മയുടെ സ്നേഹത്തിന്റെ മുന്നിൽ പൂതം പകച്ചു തോൽക്കുന്നതും, അമ്മയുടെ വിശാല ഹൃദയത്തിന് മുന്നിൽ വരം കിട്ടുന്നതും ഏറെ ഹൃദ്യമായി അനുഭവപ്പെട്ടു. കുളിരു കോരും ച...

പുറംചട്ട നോക്കി ഒരു പുസ്തകത്തെയും വിലയിരുത്തരുത്!!

 നോവലോ കഥകളോ ഒക്കെ നമ്മളെ എന്തിൽ നിന്നോ മോചിപ്പിക്കുന്നു, നമ്മിൽ നിന്ന് തന്നെ...!! ഒരു പാട് കാണാത്ത വാതിലുകൾ ഉള്ള എന്നാൽ എന്തിനോ വേണ്ടി അലയുന്ന ഒരാവസ്ഥയാണോ ജീവിതം? ഞാൻ ആരാണ്? എന്താണ് എന്നിൽ നിന്നും മറ്റുള്ളവർ കാണുന്നതും,  നമ്മൾ ഉണ്ടാക്കുന്ന ധാരണകളുടെ വേലിക്കെട്ടുകൾ പൊട്ടിച്ചു യാഥാർഥ്യത്തിന്റെ കനലുകളിലേക്കു നമ്മെ കൊണ്ട് പോകാൻ പറ്റുന്ന മാന്ത്രിക വ്യക്തിത്വം ഒന്നുമില്ല എനിക്ക്. ലോകം എന്നെ നോക്കുമ്പോൾ, അവർ ആരെയാണ് കാണുന്നത്? ഒരു സഹായി? ഒരു ടെക്കി? ഒരു വിരസനായ വ്യക്തി? ഒരു ഉപയോഗശൂന്യനായ വ്യക്തി? ഒരു അച്ഛനോ? ഒരു ഭർത്താവോ? ഒരു മകനോ? ഒരു തൊഴിലാളിയോ? ഒരു സുഹൃത്തോ? ഒരു ദേഷ്യക്കാരനോ? ഒരു സോഷ്യലിസ്റ്റ്! മതത്തിൻ്റെ അടിമ? അതോ തനിക്കായി സമയം കണ്ടെത്താൻ കഴിയാത്ത ഒരാളെയോ? തിരക്കിൽ നിന്നും തിരക്കിലേക്ക് മാത്രം പോകുന്ന ഒരു പ്രവാസി? വാസ്തവത്തിൽ, ഞാൻ എപ്പോഴും വഹിക്കുന്ന വേദന മറക്കാൻ സഹായിക്കുന്ന എന്തോ ഒന്നിൽ - എന്തിനോടെങ്കിലും - എന്നെത്തന്നെ തിരക്കിലാക്കാൻ ശ്രമിക്കുകയാണ്. ഇപ്പോൾ കണ്ണുനീർ ഇല്ല. എനിക്ക് ഇത് ആരോടും വിശദീകരിക്കാൻ കഴിയില്ല. ഒരുപക്ഷേ എന്റെ മുൻകാല തെറ്റുകൾക്കുള്ള ശിക്ഷ ഞാൻ നിശബ്ദമായി തൂക...