Skip to main content

മാസ് ലെസ്സ് ഫീൽ അല്ല പുസ്തകങ്ങൾ

 പത്തു ദിവസത്തോളം നീണ്ടു നിന്ന പുസ്തകോത്സവവും ആ നാളുകളിലെ അനുഭവങ്ങളും കേരളത്തിന്റെ, അല്ല ലോകത്തിന്റെ തന്നെ  ചെറുതെങ്കിലും ചില പരിച്ഛേദങ്ങൾ തുറന്നു കാട്ടുന്നുണ്ട്. വായന മരിച്ചിട്ടില്ലെങ്കിലും, പൊതുവിൽ ആളുകൾക്ക് വായനയിൽ  താത്പര്യക്കുറവ് ഉണ്ടെന്നു അനുഭവപ്പെട്ടു.  മലയാളം അന്യം വന്നു പോകുന്നത് പോലെയും തോന്നി,  തലമുറയ്ക്ക് ഇംഗ്ലീഷ് പുസ്തകങ്ങളോടാണ് ഇഷ്ടം കൂടുതൽ, അത് എഴുത്തുകാരെയോ, എഴുത്തിനേയോ ആശ്രയിച്ചിട്ടല്ല. ഒരു പാട് പുസ്തകങ്ങളെയും, പുതിയ എഴുത്തുകാരുടെ ആദ്യ കൃതികളും, അഥിതികളായി എത്തിയ എഴുത്തുകാരും, അവരുടെ അനുഭവങ്ങൾ  കേൾക്കാനും സാഹിത്യത്തിന്റെ  പല ജോർണറുകളും കാണാൻ സാധിച്ചു.

അവിടേക്കു കടന്നു ചെല്ലുമ്പോൾ തന്നെ, ഒരു പാട് മനുഷ്യർ പുസ്തകങ്ങൾക്കുള്ളിൽ നിന്നും എന്നെ വിളിക്കുന്നത് പോലെ തോന്നും, അപ്പോൾ അവരുടെ അടുക്കൽ ചെന്ന്, ആരാണെന്നു നോക്കും, അധിക സമയം കിട്ടില്ല, അപ്പോളേക്കും തൊട്ടടുത്ത പുസ്തകത്തിൽ നിന്നും മറ്റൊരാൾ, അങ്ങിനെ, ഓരോ ദിവസവും, പുതിയ മനുഷ്യരെയും അവരുടെ കഥകളും അനുഭവങ്ങളും, ചിലപ്പോളൊക്കെ ഞാനും അവരോടു എന്റെ ആശങ്കകളും, സങ്കടവും സന്തോഷവുമൊക്കെ ഒരു ആത്മഗതം പോലെ പറയും.

മനുഷ്യരിൽ മാറ്റങ്ങൾ ഒരുപാട് വന്നിട്ടുണ്ട്, നാടിന്റെ അവസ്ഥകൾ വിവരിക്കുന്ന ധാരാളം പുസ്തകങ്ങൾ ഉണ്ടെങ്കിലും, സോഷ്യൽ മീഡിയ തരംഗങ്ങളിൽ ആണ് ഏവരും. അതിഥികളുടെയോ, നടത്തിപ്പുകാരുടെയോ ചില ആവേശം  കൊള്ളിക്കുന്ന വാക്കുകളിൽ പോലും ഇപ്പൊ ആർക്കും രോമാഞ്ചമോ, കൗതുകമോ  തോന്നാറില്ലെന്നു പലവുരു  തോന്നി. കയ്യടിക്കുകയെന്ന ഒരു ശീലത്തെ അറിഞ്ഞു കൊണ്ട് തന്നെ നമ്മൾ ഒഴിവാക്കി, ഒരു പക്ഷെ മൊബൈൽ കൈയിൽ ഇരിക്കുന്നത് കൊണ്ടാകാം.

പല വിയോജന കുറിപ്പുകളും എനിക്കും തോന്നിയിട്ടുണ്ട്. സിമകളുമായി ബന്ധമുള്ളവർ വന്നൊരു നാൾ, ചിലതു മുഴുവൻ സാഹിത്യ കലാ ലോകത്തോടും ചേർത്ത് വായിക്കണെമന്നു തോന്നുന്നു.


സിനമകൾക്കും സാഹിത്യങ്ങൾക്കും പൊതു ബോധത്തിൽ സ്വാധീനമില്ലെങ്കിൽ അവകളൊക്കെ നിർജ്ജീവമാണ്.
ചോദ്യങ്ങൾക്കും പണ്ടേ പോലെ മൂർച്ചയോ, ജീവനോ ഇല്ലെന്നും തോന്നി. എനിക്കാണേൽ ചോദ്യങ്ങൾ ഉള്ളിൽ നിറയുന്നതല്ലാതെ പുറത്തേക്കു വരുന്നുമുണ്ടായില്ല. ആരോ, സിനിമ പുതിയ തലമുറയെ വഴി തെറ്റിക്കുന്നില്ലയോ എന്നാശങ്കയോടെ ചോദിച്ചു. നന്മയുള്ള മാറ്റത്തെ  കുറിച്ച് തുടക്കത്തിൽ ഉപരിപ്ലവമായി പറഞ്ഞുവെങ്കിലും, ചോദ്യം തിന്മകളെ പ്രോത്സാഹിപ്പിക്കപ്പെടുന്നതായത് കൊണ്ടും അത് കലയുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യവും, കലയ്ക്കു സെൻസർ വേണ്ടെന്നുമൊക്കെയങ്ങു പറഞ്ഞു വെച്ചു. സത്യത്തിൽ അരാജകത്വത്തിന്റെ ചെറിയ ചെറിയ പടികളാണ് ഇന്നത്തെ (മുൻപും) സിനിമകളിലും ഇതര കലകളിലും കണ്ടു വരുന്നത്. പൂർണ്ണമായും അല്ലെങ്കിലും, ഏതാണ്ട് കാലത്തിനോടും, പുതിയ തലമുറയുടെ ചില അവിശുദ്ധ രുചികളോടും താദാത്മിയ പെടുന്നത് പോലെ. സ്ത്രീകളുടെ ഒബ്ജക്റ്റിഫിക്കേഷൻ - അത് നിരസിക്കാനാവില്ല. കാമനകളെ ഉദ്ദീപിപ്പിച്ചു അത് വിറ്റു  കാശാക്കുക എന്ന മുതലാളിത്ത തന്ത്രമായിരിക്കാം. പക്ഷെ കലയുടെ മറവിൽ, പൊതു ബോധത്തിൽ അശ്ലീമാകുന്നത് നോർമലൈസ് ചെയ്യപ്പെടുന്നു. കല്ലെറിയാത്തവർ പാപം ചെയ്യുന്നുണ്ടാകാം, പാപം ചെയ്യാത്തവർ കല്ലെറിയുന്നുമില്ല!

all we imagine, അതിനു കഥയുണ്ടെങ്കിൽ അൾട്രാ ലസ്റ്റും, അതിന്റെ വൾഗർ പ്രായോഗീകരണവും എന്തിനാണെന്ന് സംശയിച്ചു പോകും. ഫുട്ടെജ് - അതിലും അനാവശ്യ കുത്തികയറ്റലുകൾ എന്തിനായിരിക്കും? അഥവാ  അസഭ്യം, അശ്ലീലം, എന്നിവ ശ്ലീലവും നോർമലൈസും ആയെന്നു സാരം. ചരം  തരക്കേടില്ലാതെ എടുത്തിട്ടുണ്ട്. വാദിക്കാനും സ്ഥാപിക്കാനും ഒക്കെ സാധിക്കും, കലയുടെ ഓർഗാനിക് പ്രതീതിക്കു ഇത്തരം ഇന്റിമേറ്റ്, അല്ല അശ്ലീലതകൾ ഒക്കെ ആവശ്യമാണെന്ന്.

പറഞ്ഞു വന്നത്, കലയിലാണെങ്കിലും ജീവിതത്തിലാണെങ്കിലും ആചാരവും, സമൂഹവും എന്നതിലൊന്നും മൂല്യം കുടി കൊള്ളുന്നില്ലെങ്കിൽ എന്ത് പ്രസക്തി..

ചര്ച്ചകളിൽ  നിന്നും അടുത്ത തലമുറയ്ക്ക് സ്വാതന്ത്ര്യത്തിന്റെ അരാജക വഴി തുറന്നിടുവാനായിരിക്കും അത്തരം ഉത്തരങ്ങൾ സഹായിക്കുക.

മറ്റൊരു തലം, 25 ലധികം പ്രൊപഗണ്ട സിനിമകൾ ഏതാണ്ട് ചില വര്ഷങ്ങൾക്കുളിൽ ഇറങ്ങി(ക്കി).  അതിന്റെ സ്വാധീനം ചെറുതല്ല. അശ്ലീലം, വെറുപ്പ്, തെറ്റായ കാമനകൾ, തെറ്റായ ചരിത്രം, കലാപത്തിന്റെ ഗ്രൗണ്ട് വർക്ക് എന്നിങ്ങനെ ഒരുപാടൊരുപാട് കണ്ടൻറ് വരുന്നുണ്ട് അത്തരം പടങ്ങളിൽ.  സിനിമയുടെ സന്ദേശം  നല്ല നിലയിൽ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിൽ തീർച്ചയായും തെറ്റായ സന്ദേശം മറ്റു തരത്തിലും സ്വാധീനിക്കുമെല്ലോ.

സാധാരണ മനുഷ്യന് ലജ്ജയെന്ന ഒരു ഗുണമുണ്ട്, അതവന്റെ തികച്ചും സ്വകാര്യമായ കാര്യങ്ങളെ പൊതു മധ്യത്തിൽ പ്രചരിപ്പിക്കുന്നതിൽ നിന്നും വിലക്കുന്നു. ലജ്ജയില്ലാത്തിടത്തു, പ്രശ്നമല്ലാതാകുന്നിടത്തു വൈകൃതങ്ങൾ സാക്ഷാത്ക്കാരങ്ങളാകുന്നു. ക്രൈം ആയെന്നു ബോധ്യപ്പെട്ട കേസുകളിൽ, പിന്നീട് ചുരുളഴിയുന്നത് സിനിമ പ്രേരകമായെന്നു അടുത്തകാലത്ത് പലവട്ടം വായിച്ചവരാണ് നാം.


ആർക്കും വേദനയോ പരിഭവമോ തോന്നേണ്ടേന്നു കരുതി, എന്നും വന്നു ഓരോ ഭാഗത്തെയും പുസ്തകങ്ങൾക്കുള്ളിലെ മനുഷ്യരോട് കുശലാന്വേഷണം നടത്തി പോന്നു. ലോകത്തു എന്തൊക്കെയാണ് നടക്കുന്നതെന്ന് അറിയാൻ വാർത്തകളും, ട്രെൻഡും അഭിപ്രായങ്ങളും അറിയാൻ സോഷ്യൽ മീഡിയയും ഉള്ളിടത്താണ്, ഒതുങ്ങി കഴിയുന്ന പുസ്തകങ്ങളുടെ ചെറു കേന്ദ്രത്തിൽ എന്നുമെത്തുന്നത്. സത്യത്തിൽ, റിസേർച്ചും  ആധികാരികതയുമൊക്കെ നിറഞ്ഞ പുസ്തകത്തേക്കാൾ, ഇന്ന് സ്‌ക്രീനിൽ പ്രോപഗണ്ട നിറച്ചു വിദ്വേഷം വമിപ്പിക്കുന്ന സിനിമകളിൽ നിന്നും തെറ്റായ വിവരങ്ങളാണ് നമ്മിൽ ആനന്ദം തരുന്നത്. അവിടെ, പുസ്തകങ്ങളുടെ റോൾ നമ്മൾ തിരികെ കൊണ്ട് വരണം.

തിരികെ പോകുന്ന പുസ്തകങ്ങളുടെ ചില ചങ്ങാതിമാർ, അവരുടെ ഇടപെടലുകൾ, അവരോടു ഇത്തിരിയൊക്കെ കുശലം പറഞ്ഞത്, സത്യത്തിൽ പ്രവാസ ജീവിതത്തിലെ രസമുള്ള അനുഭവമാണ്. കഴിഞ്ഞ എട്ടു ദിവസങ്ങളിലും അവരുടെ പുഞ്ചിരി കിട്ടാതെ മടങ്ങിയിട്ടില്ല. ഓരോ പുഞ്ചിരിയും ദാനമാണ്, നന്മയുമാണ്



Comments

Popular posts from this blog

നങ്ങേലിയും പൂതവും ഉണ്ണിയും

 അവർ അരങ്ങത്തേക്ക് വന്നപ്പോ, ഒരു ചെറിയ കഥയുടെ പശ്ചാത്തലത്തിൽ, കുട്ടികളുടെ ഒരു കലാവിഷ്കാരം, അതിനപ്പുറത്തേക്കുള്ള മായിക ലോകം ചിന്തയിൽ വന്നതേയില്ല. ഒരമ്മയും മകനും തെയ്യം കാത്തു നിക്കുന്ന രംഗം, പക്ഷെ അതൊരു പൂതപ്പാട്ട് ആയിരുന്നു! കലകളൊക്കെ ആസ്വദിക്കുമെങ്കിലും, എല്ലാത്തിന്റെയും ആഴത്തിലുള്ള അറിവൊന്നും ഇല്ലായിരുന്നു. അവൻ അമ്മയോട് സംശയങ്ങൾ ചോദിക്കുന്നു. അമ്മ അവനു പൂതപ്പാട്ടിന്റെ ഒരു ചരിത്രം പറയുന്നു. അതാണ് പിന്നീട് അരങ്ങിൽ ആവിഷ്കരിക്കപ്പെട്ടതു. അതൊരു കലാമഴപ്പെയ്ത്തായി അനുഭവപ്പെട്ടു. പശ്ചാത്തല മികവിൽ ചെറിയ പിഴവുകൾ തോന്നിയെങ്കിലും, ആ കഥ  പറച്ചിൽ, ഇടശ്ശേരിയുടെ പൂതപ്പാട്ടു ഓർമകളിൽ നിന്നും ആവാഹിച്ചെടുത്തു മുന്നിൽ അനുഭവിപ്പിക്കുന്നതായിരുന്നു. ഉണ്ണി കാട്ടിനരികിൽ എത്തുന്നതും, പൂതം വാത്സല്യത്തോടെ ഉണ്ണിയുടെ കൂടെ കൂടുന്നതും, കളിക്കുന്നതും ഭയത്തിന്റെ മുനയൊടിച്ചു. പക്ഷെ മകനെ തേടിയെത്തിയ നങ്ങേലിയെ പേടിപ്പിക്കുന്ന പൂതത്തിന്റെ ഉഗ്രരൂപം അരങ്ങു തകർത്തു. അമ്മയുടെ സ്നേഹത്തിന്റെ മുന്നിൽ പൂതം പകച്ചു തോൽക്കുന്നതും, അമ്മയുടെ വിശാല ഹൃദയത്തിന് മുന്നിൽ വരം കിട്ടുന്നതും ഏറെ ഹൃദ്യമായി അനുഭവപ്പെട്ടു. കുളിരു കോരും ച...

അഖിലിന്റെ എഴുത്തോട്ടം

 റാം  C/O ആനന്ദി , അതൊരു വലിയ ട്രെൻഡ് ആയിരുന്നു കഴിഞ്ഞ കുറെയേറെ മാസങ്ങൾ. വീട്ടിൽ അത് വാങ്ങി വെച്ചുവെങ്കിലും, ഞാനതു വായിച്ചിരുന്നില്ല. വീണ്ടും ഒരു പുസ്തകമേളം, എല്ലാ വർഷത്തെയും പോലെ ബഹ്റൈനിൽ. ചെറിയ കലകളുടെ സമയം കഴിഞ്ഞു, എല്ലാവരും ഏതാണ്ട് കസേരകൾ ഒഴിഞ്ഞു പോകുമ്പോളാണ്, അഖിൽ പി ധർമജൻ എന്ന നവ പ്രതിഭ നമ്മുടെ മുന്നിലേക്ക് വരുന്നത്, മുപ്പത്തിയൊന്നു വയസ്സുള്ള ആ കലാകാരനെ  പരിചയപ്പെടുത്തന്നത് മുതൽ, സത്യത്തിൽ, പോകാനൊരുങ്ങിയ നമ്മളെ പിടിച്ചിരുത്തി. പതിനേഴാം വയസ്സിൽ എഴുതിയ നോവൽ, പ്രസിദ്ധീകരിക്കാൻ ഓടിയ ഓട്ടം, അല്ല ആ നിശ്ചയ ദാർഢ്യമായിരുന്നു അഖിൽ നമ്മോടു പങ്കു വെച്ച ആ കലാ ജീവിതം. മെർക്കുറി ഐലൻഡും , ഓജോ ബോർഡും കടന്നു 2018  എന്ന അതി ഗംഭീര സിനിമയുടെ സ്ക്രിപ്റ്റും അദ്ദേഹം സ്വന്തമാക്കി. ഒരു പക്ഷെ നേരിട്ട് കേട്ടാൽ, കണ്ണുകൾ അല്പം നനയാതെ എഴുന്നേൽക്കാൻ സാധിക്കില്ല. കഥകൾക്കും നോവലുകൾക്കും ഒരു അനുപമമായ രീതി വേണമെന്നതാണ് മറ്റൊരു പ്രേത്യേകത. സദസ്സിന്റെ വലിപ്പത്തിലും അപ്പുറം അഖിലിന്റെ മനസ്സിന്റെ വലുപ്പവും, ഉറച്ച തീരുമാനത്തിന്റെ ആഴവുമായിരുന്നു അവിടുത്തെ കയ്യടികളിൽ മുഴങ്ങി കേട്ടത്. ഒരു കലാകാരന്റെ ജീവിത...