രംഗബോധമില്ലാത്ത കോമാളിയായി മരണവും, രംഗ ബോധത്തോടെ ബന്ധു മിത്രാദികളും, അതാണ് മരണത്തിന്റെ ദിനം.
നോവലോ കഥകളോ ഒക്കെ നമ്മളെ എന്തിൽ നിന്നോ മോചിപ്പിക്കുന്നു, നമ്മിൽ നിന്ന് തന്നെ...!! ഒരു പാട് കാണാത്ത വാതിലുകൾ ഉള്ള എന്നാൽ എന്തിനോ വേണ്ടി അലയുന്ന ഒരാവസ്ഥയാണോ ജീവിതം? ഞാൻ ആരാണ്? എന്താണ് എന്നിൽ നിന്നും മറ്റുള്ളവർ കാണുന്നതും, നമ്മൾ ഉണ്ടാക്കുന്ന ധാരണകളുടെ വേലിക്കെട്ടുകൾ പൊട്ടിച്ചു യാഥാർഥ്യത്തിന്റെ കനലുകളിലേക്കു നമ്മെ കൊണ്ട് പോകാൻ പറ്റുന്ന മാന്ത്രിക വ്യക്തിത്വം ഒന്നുമില്ല എനിക്ക്. ലോകം എന്നെ നോക്കുമ്പോൾ, അവർ ആരെയാണ് കാണുന്നത്? ഒരു സഹായി? ഒരു ടെക്കി? ഒരു വിരസനായ വ്യക്തി? ഒരു ഉപയോഗശൂന്യനായ വ്യക്തി? ഒരു അച്ഛനോ? ഒരു ഭർത്താവോ? ഒരു മകനോ? ഒരു തൊഴിലാളിയോ? ഒരു സുഹൃത്തോ? ഒരു ദേഷ്യക്കാരനോ? ഒരു സോഷ്യലിസ്റ്റ്! മതത്തിൻ്റെ അടിമ? അതോ തനിക്കായി സമയം കണ്ടെത്താൻ കഴിയാത്ത ഒരാളെയോ? തിരക്കിൽ നിന്നും തിരക്കിലേക്ക് മാത്രം പോകുന്ന ഒരു പ്രവാസി? വാസ്തവത്തിൽ, ഞാൻ എപ്പോഴും വഹിക്കുന്ന വേദന മറക്കാൻ സഹായിക്കുന്ന എന്തോ ഒന്നിൽ - എന്തിനോടെങ്കിലും - എന്നെത്തന്നെ തിരക്കിലാക്കാൻ ശ്രമിക്കുകയാണ്. ഇപ്പോൾ കണ്ണുനീർ ഇല്ല. എനിക്ക് ഇത് ആരോടും വിശദീകരിക്കാൻ കഴിയില്ല. ഒരുപക്ഷേ എന്റെ മുൻകാല തെറ്റുകൾക്കുള്ള ശിക്ഷ ഞാൻ നിശബ്ദമായി തൂക...
Comments
Post a Comment