ഗുരുഗ്രാമത്തെയെയും ഡൽഹിയെയും വെറുക്കാനുള്ള കാരണങ്ങൾ ആയിരുന്നു കൂടുതലും.
ഇവിടുത്തെ തിരക്കുകൾ, വണ്ടിയുടെ ഹോൺ ശബ്ദം, ഒട്ടും കരുണയില്ലാതെ മുറുക്കി തുപ്പുന്നവർ, പ്രേതെയ്കിച്ചു ആരോടും ചിരിക്കാത്തവർ, അതിനുമപ്പുറം ജാതീയത കണ്ണിലും തലയിലും മുഖത്തും വാരി വിതറി നടക്കുന്നവർ. കോർപ്പറേറ്റ് മൂല്യങ്ങൾ , അഥവാ corporate values എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഒരു സംസ്കാരം. സത്യത്തിൽ എഴുതി വെച്ചിരിക്കുന്നവ ഒരിക്കലും പ്രതിഫലിക്കില്ലെന്ന് എല്ലാവര്ക്കും അറിയാം. സാമൂഹിക, മാനുഷിക, സാന്മാർഗിക മൂല്യങ്ങൾ ആണ് എവിടെയും വേണ്ടത്. ഒരു ദാക്ഷണ്യവും കാണിക്കാത്തവർ എന്ന് തന്നെയാണ് അതിന്റെയൊക്കെ ആകെത്തുക. മീറ്റിംഗുകളിലെ ചിരിയും വാക്കുകളും എത്ര മാത്രം ഹൃദയത്തിൽ തട്ടിയാണ് എന്നത് ആർക്കുമറിയില്ല. Actually intention matters!!
പലപ്പോഴും തോന്നാറുണ്ട്, ഓരോ ചിരിയിലും ഹൃദയം തുളയ്ക്കുന്ന വെടിയുണ്ടകളോ മൂർച്ചയേറിയ വാൾ മുനയൊ ഉണ്ടെന്നു. അത്യാവശ്യം നല്ല യാത്രയും തിരക്കുമാണ് ജോലിയുള്ള ഓരോ ദിവസവും, അതിപ്പോ വീട്ടിൽ നിന്നുമാണ് ജോലി ചെയ്യുന്നതെങ്കിലും. നമുക്ക് സ്വന്തമായി, അത് മാറ്റിയെടുക്കാൻ സാധിക്കും, പക്ഷെ നമ്മുടെ ഉള്ളിലെ ചില values ഇത്തിരി മാറ്റി വെയ്ക്കണം. എല്ലാത്തിനുമുപരി സമാധാനമാണെല്ലോ വേണ്ടത്. അപ്പൊ ഇതുക്കെ സഹിക്കണം. പക്ഷെ മറ്റുള്ളവരുടെ ഉള്ളിലെ ചിന്തകൾ നല്ലതാണോ ചീത്തയാണോ എന്നറിയാത്ത ഒരു തരം അസ്വസ്ഥത ഉണ്ടല്ലോ, അതാണ് ഏറെ പ്രയാസം.
ഇതെല്ലം ശനിയും ഞായറും സിനിമ കണ്ടും വായിച്ചും എഴുതിയും അങ്ങ് മറക്കും. വീണ്ടും തനിയാവർത്തനം. ഇതിനൊക്കെ ഇടയിൽ സാമൂഹിക വിഷയങ്ങൾ കടന്നു വരും, ചാനൽ ചർച്ചകളിലെ വെറുപ്പും വെറുതെ നടക്കുന്ന മനുഷ്യരെ പരസ്പരം കൊല്ലിക്കുന്ന തന്ത്രങ്ങളും കണ്ടും കേട്ടും വീണ്ടും അസ്വസ്ഥത കൂട്ടും. ആർക്കും വേണ്ടാത്ത ചില നിമിഷങ്ങൾ ആണ് അടുത്ത വിഷമം. ഇതൊക്കെ മാറി കടന്നു സ്വന്തം കാലിൽ നിൽക്കാനുള്ള തന്ത്രപ്പാടിൽ, പഠനവും, ചിന്തയും, പിന്നെ എല്ലാത്തിനുമുപരി ചായയും കൊണ്ട് വീണ്ടും ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ ശ്രമിക്കും.
മെട്രോയിലെ കാഴ്ചകൾ പലതരമാണ്. ചിലതു അസ്വസ്ഥതയുണ്ടാക്കും, മറ്റു ചിലതു പ്രകോപിപ്പിക്കും, വീണ്ടും ചിലതു നഷ്ടങ്ങളുടെ പെരുമഴ തന്നെ പെയ്യിക്കും. യൂബെറും മറ്റു ആപ്പുകളും കൊണ്ട് "ശബ്ദമലിനീകരണമാണ്" പിന്നെത്തെ പ്രശ്നം! എന്നാൽ പിന്നെ ബസിൽ യാത്രയായിക്കൂടെ. അങ്ങിനെ അതാണു മിക്കപ്പോഴും ചെയ്യാറ്. ബസ്സിലെ ക്യൂ ആർ കോഡ് പണിമുടക്കി, കണ്ടക്ടറും തടി തപ്പി, മൂപ്പര് പറഞ്ഞു ആരോടെങ്കിലും കാശ് വാങ്ങി ടിക്കറ്റ് എടുക്കണമെന്ന്...?
കുടുങ്ങിയില്ലേ!! ഇണയും തുണയുമില്ലാത്ത നാട്ടിൽ, അതും തിരക്കുള്ള റൂട്ടിൽ, ഈ ബസ്സിൽ, എവിടുന്നു, ആര് തരാനാണ് കാശ്. വെറുതെ തിരിഞ്ഞു, ഒരു മനുഷ്യനോട് ചോദിച്ചു, ഗൂഗിൾ പേയ് വഴി തിരിച്ചു തരാമെന്നും പറഞ്ഞു. ഒരു അഞ്ചു രൂപ നാണയം എനിക്ക് കയ്യിൽ നിന്നും കിട്ടി, അപ്പോൾ പത്തു രൂപ കൂടിയ വേണ്ടൂ. അദ്ദേഹം പത്തു രൂപ എന്റെ നേരെ നീട്ടി! ഞാൻ നമ്പർ ചോദിച്ചു, അദ്ദേഹം ചിരിച്ചു, ഒരു മനുഷ്യന്റെ നന്മയുള്ള ചിരി, വേണ്ടെന്നും, അത് സാരമില്ലെന്നും കൂടി പറഞ്ഞു. ഹിന്ദി ബെൽറ്റിൽ, ഹിന്ദിയിൽ അല്ലാതെ ഹൃദയങ്ങളിൽ നിന്നും വാക്കുകൾ കൈ മാറിയ പോലെ. ഞാൻ നന്ദി പറഞ്ഞു, കണ്ടക്ടർക്ക് ടിക്കറ്റ് കാശ് കൊടുത്തു യാത്ര തുടർന്നു ...
പത്തു ദിവസത്തോളം നീണ്ടു നിന്ന പുസ്തകോത്സവവും ആ നാളുകളിലെ അനുഭവങ്ങളും കേരളത്തിന്റെ, അല്ല ലോകത്തിന്റെ തന്നെ ചെറുതെങ്കിലും ചില പരിച്ഛേദങ്ങൾ തുറന്നു കാട്ടുന്നുണ്ട്. വായന മരിച്ചിട്ടില്ലെങ്കിലും, പൊതുവിൽ ആളുകൾക്ക് വായനയിൽ താത്പര്യക്കുറവ് ഉണ്ടെന്നു അനുഭവപ്പെട്ടു. മലയാളം അന്യം വന്നു പോകുന്നത് പോലെയും തോന്നി, തലമുറയ്ക്ക് ഇംഗ്ലീഷ് പുസ്തകങ്ങളോടാണ് ഇഷ്ടം കൂടുതൽ, അത് എഴുത്തുകാരെയോ, എഴുത്തിനേയോ ആശ്രയിച്ചിട്ടല്ല. ഒരു പാട് പുസ്തകങ്ങളെയും, പുതിയ എഴുത്തുകാരുടെ ആദ്യ കൃതികളും, അഥിതികളായി എത്തിയ എഴുത്തുകാരും, അവരുടെ അനുഭവങ്ങൾ കേൾക്കാനും സാഹിത്യത്തിന്റെ പല ജോർണറുകളും കാണാൻ സാധിച്ചു. അവിടേക്കു കടന്നു ചെല്ലുമ്പോൾ തന്നെ, ഒരു പാട് മനുഷ്യർ പുസ്തകങ്ങൾക്കുള്ളിൽ നിന്നും എന്നെ വിളിക്കുന്നത് പോലെ തോന്നും, അപ്പോൾ അവരുടെ അടുക്കൽ ചെന്ന്, ആരാണെന്നു നോക്കും, അധിക സമയം കിട്ടില്ല, അപ്പോളേക്കും തൊട്ടടുത്ത പുസ്തകത്തിൽ നിന്നും മറ്റൊരാൾ, അങ്ങിനെ, ഓരോ ദിവസവും, പുതിയ മനുഷ്യരെയും അവരുടെ കഥകളും അനുഭവങ്ങളും, ചിലപ്പോളൊക്കെ ഞാനും അവരോടു എന്റെ ആശങ്കകളും, സങ്കടവും സന്തോഷവുമൊക്കെ ഒരു ആത്മഗതം പോലെ ...
Comments
Post a Comment