നാടിനൊപ്പം നിന്നാൽ തീവ്രവാദിയും, കാടിനൊപ്പം നിന്നാൽ മാവോയിസ്റ്റും ആകുന്ന കാലത്ത്, നിലപാട് കൊണ്ടും ജീവിതം കൊണ്ടും ലഹരി പിടിപ്പിക്കുന്ന കുറെ മനുഷ്യരും ജീവിതങ്ങളും... ലിജീഷിൻ്റെ കഞ്ചാവ് തരുന്ന ലഹരിയും, അതു പുതുതായി പരു വപ്പെടുത്തുന്ന വികാരങ്ങളും വേറൊരു മണ്ഡലത്തിലാണ് നമ്മെ കൊണ്ടെത്തിക്കുന്നത്.
ഗുരുഗ്രാമത്തെയെയും ഡൽഹിയെയും വെറുക്കാനുള്ള കാരണങ്ങൾ ആയിരുന്നു കൂടുതലും. ഇവിടുത്തെ തിരക്കുകൾ, വണ്ടിയുടെ ഹോൺ ശബ്ദം, ഒട്ടും കരുണയില്ലാതെ മുറുക്കി തുപ്പുന്നവർ, പ്രേതെയ്കിച്ചു ആരോടും ചിരിക്കാത്തവർ, അതിനുമപ്പുറം ജാതീയത കണ്ണിലും തലയിലും മുഖത്തും വാരി വിതറി നടക്കുന്നവർ. കോർപ്പറേറ്റ് മൂല്യങ്ങൾ , അഥവാ corporate values എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഒരു സംസ്കാരം. സത്യത്തിൽ എഴുതി വെച്ചിരിക്കുന്നവ ഒരിക്കലും പ്രതിഫലിക്കില്ലെന്ന് എല്ലാവര്ക്കും അറിയാം. സാമൂഹിക, മാനുഷിക, സാന്മാർഗിക മൂല്യങ്ങൾ ആണ് എവിടെയും വേണ്ടത്. ഒരു ദാക്ഷണ്യവും കാണിക്കാത്തവർ എന്ന് തന്നെയാണ് അതിന്റെയൊക്കെ ആകെത്തുക. മീറ്റിംഗുകളിലെ ചിരിയും വാക്കുകളും എത്ര മാത്രം ഹൃദയത്തിൽ തട്ടിയാണ് എന്നത് ആർക്കുമറിയില്ല. Actually intention matters!! പലപ്പോഴും തോന്നാറുണ്ട്, ഓരോ ചിരിയിലും ഹൃദയം തുളയ്ക്കുന്ന വെടിയുണ്ടകളോ മൂർച്ചയേറിയ വാൾ മുനയൊ ഉണ്ടെന്നു. അത്യാവശ്യം നല്ല യാത്രയും തിരക്കുമാണ് ജോലിയുള്ള ഓരോ ദിവസവും, അതിപ്പോ വീട്ടിൽ നിന്നുമാണ് ജോലി ചെയ്യുന്നതെങ്കിലും. നമുക്ക് സ്വന്തമായി, അത് മാറ്റിയെടുക്കാൻ സാധിക്കും, പക്ഷെ നമ്മുടെ ഉള്ളിലെ ...